Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഫലം കിട്ടിയ തുക കൊണ്ട് ഒരു ഗ്രാമം ദത്തെടുത്ത് മഹേഷ് ബാബു

mahesh-babu

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സൂപ്പര്‍സ്റ്റാര്‍ ആയി മാറിയിരിക്കുകയാണ് തെലുങ്ക്താരം മഹേഷ് ബാബു. തന്‍റെ സിനിമയില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് ഒരു ഗ്രാമം ദത്തെടുത്തിരിക്കുകയാണ് സൂപ്പര്‍താരം.

ആന്ധ്രയിലെ മെഹബൂബ്‌നഗര്‍ ജില്ലയിലെ ബുരിപാലെം എന്ന ഗ്രാമമാണ് മഹേഷ് ബാബു ദത്തെടുത്തത്. അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ ശ്രീമന്ധുടുവിന്‍റെ വിജയത്തിന്‍റെ ഭാഗമായി കിട്ടിയ തുക ഉപയോഗിച്ചായിരുന്നു ദത്തെടുക്കല്‍. സംസ്ഥാന സര്‍ക്കാറിന്‍റെ ഗ്രാമജ്യോതി പദ്ധതിയുടെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും മഹേഷ്ബാബു ട്വിറ്ററിലൂടെ പറഞ്ഞു.

ശ്രീമന്ധുടു എന്ന പുതിയ സിനിമയിലും ഒരു ഗ്രാമം ദത്തെടുക്കുന്ന ചെറുപ്പക്കാരനായ യുവ വ്യവസായിയുടെ കഥയാണ് പറയുന്നത്. ആ ചിത്രത്തിലെ പോലെ തന്നെ തന്‍റെ പിതാവിന്‍റെ ജന്മസ്ഥലമാണ് ദത്തെടുക്കുന്നതെന്ന് മഹേഷ് ബാബു ട്വിറ്ററില്‍ കുറിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.