Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി 2 റിലീസ് തിയതി പ്രഖ്യാപിച്ചു

bahubali-2

ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചതും.

ഇപ്പോഴിതാ ബാഹുബലി 2വിന്റെ റിലീസ് തിയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. അടുത്തവർഷം ഡിസംബർ ഒന്നിന് ബാഹുബലി ദ് കൺക്ളൂഷൻ തിയറ്ററുകളിലെത്തും.

ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി തന്നെയാണ് രണ്ടാംഭാഗത്തിലെയും ലൊക്കേഷൻ. കൂടാതെ ഹിമാചൽപ്രദേശിലെ ചിലവനാന്തരങ്ങളും ലൊക്കേഷനാകും. അടുത്ത വർഷം പകുതിയോടെ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനമെങ്കിലും ചിത്രീകരണം തുടങ്ങാൻ താമസിച്ചതാണ് റിലീസ് തിയതി നീളാൻ കാരണമായത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.