Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജിത്തിന് വീണ്ടും ശസ്ത്രക്രിയ

ajith-injured

ചിത്രീകണത്തിനിടയിലെ അതിസാഹസികരംഗങ്ങൾക്കിടയിൽ പരുക്ക് പറ്റുന്നത് സൂപ്പർതാരം അജിത്തിന്റെ കാര്യത്തിൽ സ്ഥിരം കാഴ്ചയാണ്. ബില്ല 2 , ആരംഭം, മങ്കാത്ത, വീരം എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടയിൽ അജിത്തിന് പരുക്ക് പറ്റിയിരുന്നു.

സാഹസിക രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ അജിത്ത് കാട്ടുന്ന ധൈര്യം മറ്റുതാരങ്ങളിലൊന്നും കാണാറുമില്ല. പുതിയ ചിത്രമായ വേതാളം സിനിമയുടെ ചിത്രീകരണത്തിനിടയിലും അജിത്തിന് പരുക്ക് ഏൽക്കുകയുണ്ടായി. നിർഭാഗ്യവശാൽ ഒരു വർഷം മുൻപ് അപകടത്തിൽ ശസ്ത്രക്രിയ നടന്ന അതേകാലിനാണ് ഇത്തവണയും പരുക്കേറ്റത്.

പരുക്ക് ഭേദമായെങ്കിലും വീണ്ടും ഒരു സർജറി കൂടി കാലിൽ നടത്തേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.