Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേതാളത്തെ അജിത്ത് നേരത്തെ കണ്ടു

vedalam-team-ajith

എന്നെ അറിന്താലിന് ശേഷം അജിത്ത് കുമാര്‍ നായകനാകുന്ന വേതാളം ദീപാവലിക്ക് തിയേറ്ററുകളിലെത്തും. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം തരംഗമായി കഴിഞ്ഞു.

വീരത്തിന് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് വേതാളം. ചിത്രീകരണം പൂർത്തിയാക്കി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് നടക്കുകയാണ്. ഇതിനിടെ സാക്ഷാൽ അജിത് തന്നെ ചെന്നൈയിലെ ജമിനി ലാബിൽ എത്തുകയുണ്ടായി. വേതാളം ടീം സിനിമയുടെ ഡിജിറ്റൽ കളറിങ് നടത്തുകയായിരുന്നു.

സിനിമ തന്നെ കാണിക്കുമോയെന്ന് ആകാംക്ഷയോടെ അജിത്ത് അവരോട് ചോദിക്കുകയും ചെയ്തു. ഏറെ സന്തോഷത്തോടെ സിനിമയുടെ ആദ്യ റഫ് കട്ട് അജിത്തിനെ കാണിച്ചു. സംവിധായകന്റെയും അണിയറപ്രവർത്തകരുടെയും പ്രയത്നത്തെ അഭിനന്ദിച്ച അജിത്തിന് സിനിമയും ഒരുപാട് ഇഷ്ടമായി.

ശ്രുതി ഹാസൻ നായികയാകുന്ന ചിത്രത്തില്‍ അജിത്തിന്റെ കഥാപാത്രത്തിന്റെ സഹോദരിയായി അഭിനയിക്കുന്നത് ലക്ഷ്മി മേനോനാണ്. സന്താനവും ചിത്രത്തിലുണ്ട്. ശ്രീ സായി റാം ക്രിയേഷന്‍സിന്റെ ബാനറില്‍ എ.എം രത്‌നവും എസ് ഐശ്വര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍. ദീപാവലി റിലീസായി ചിത്രം എത്തും.