Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുശ്രീയുടെ സാരിയിൽ അല്ലു വീണു

allu-anusree

ഈ വര്‍ഷത്തെ സൈമ അവാര്‍ഡില്‍ ക്രിട്ടിക്സ് വിഭാഗത്തില്‍ മികച്ച നടിയായി തിരഞ്ഞെടുത്ത് അനുശ്രീയെ ആയിരുന്നു. അവാർഡ് വാങ്ങാൻ അനുശ്രീ എത്തിയതാവട്ടെ സാരിയുടുത്തും. എല്ലാവരും വെസ്റ്റേണ്‍ സ്റ്റൈലില്‍ വസ്ത്രം ധരിച്ചെത്തിയപ്പോള്‍ ഒരാളെയെങ്കിലും നമ്മുടെ രീതിയില്‍ ഉള്ള സാരി ഉടുത്ത് കാണാന്‍ കഴിഞ്ഞല്ലോ എന്ന് അവാർഡ് നൽകാനെത്തിയ അല്ലു അർജുന്റെ വക അഭിനന്ദനവും.

anusree-allu

ഇതിഹാസയിലെ അഭിനയമാണ് അനുശ്രീയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. തെലുങ്ക് സൂപ്പര്‍താരത്തിന്റെ വാക്കുകൾ അനുശ്രീക്ക് പുരസ്കാരത്തിനൊപ്പം കിട്ടിയ ബോണസായി. വസ്ത്രധാരണത്തില്‍ അനുശ്രീ എല്ലാവരുടെയും മനം കവരുകയും ചെയ്തു.

ഈ വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് പൃഥ്വിരാജ് ആയിരുന്നു. സെവന്‍ത്ഡേ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പൃഥ്വിയെതേടി പുരസ്കാരം എത്തിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.