Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് കുമാർ ചിത്രത്തിൽ കമൽഹാസനും അമലയും

kamal-amala

പുതിയ ഒരു പ്രോജക്ടിന്റെ തിരക്കിലാണ് താനെന്ന് കമൽഹാസൻ കുറച്ച് ദിവസം മുൻപ് പറഞ്ഞിരുന്നു. ഇനിയെന്തു മാന്ത്രികതയാണ് കമൽഹാസൻ കാണിച്ചു തരാൻ പോകുന്നത് എന്ന ആകാംക്ഷകൾക്കിടയിൽ മലയാളത്തിന് സന്തോഷം നൽകുന്ന ഒരു വാർത്തകൂടിയുണ്ട്. ആ പുതിയ പടത്തിൽ കമൽഹാസനൊപ്പം അമലയാണ് അഭിനയിക്കുന്നത്.

നായികയാരെന്ന് കമൽഹാസൻ തന്നെയാണ് പറഞ്ഞത്. അടുത്തിടെ അമല ചിത്രങ്ങളിലഭിനിയിച്ചിരുന്നുവെങ്കിലും കമൽഹാസനൊപ്പം അമല അഭിനയിക്കുന്നത് കാണാൻ പ്രത്യേകതയില്ലേ. അതും ഇരുപത്തിയേഴ് വർഷങ്ങൾക്കിപ്പുറമാകുമ്പോൾ. മലയാളത്തിന്റെ പ്രിയ സംവിധായകൻ ടി കെ രാജീവ് കുമാറിന്റേതാണ് ചിത്രം.

മലയാളികളുടെ മനസിൽ ഒരിക്കലും മറക്കാനാകാത്തൊരിടത്തേക്ക് ചേക്കേറിയ നടിമാരിലൊരാളാണ് അമല. തമിഴ് താരം നാഗാർജുനയെ വിവാഹം ചെയ്ത് സിനിമാ ലോകം വിട്ടു അമല. വർഷങ്ങൾക്കിപ്പുറവും അമലയുടെ ചിത്രത്തിനായി കാത്തിരിക്കുന്നുണ്ട് നമ്മൾ. വിദ്യാബാലന്റെ ഹമാരി അധൂരി കഹാനി എന്ന ചിത്രത്തിലാണ് അമല ഏറ്റവുമൊടുവിലായി അഭിനയിച്ചത്. കമൽ‌ഹാസനൊപ്പം നിരവധി ചിത്രങ്ങളിൽ അമല അഭിനയിച്ചിട്ടുണ്ട്, സത്യം, പേശും പടം എന്നിവ ഇരുവരുടെയും എക്കാലത്തേയും ഹിറ്റുകളാണ്. മലയാളത്തിന്റെ മറ്റൊരു പ്രിയനായിക സറീന വഹാബും ചിത്രത്തിലുണ്ട്. തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ‌ പുറത്തായിട്ടില്ലെങ്കിലും കമൽഹാസന്റെ ഈ വാക്കുകൾ തന്നെ ചിത്രമെത്തും മുൻപുള്ള ഹിറ്റ് ഡയലോഗാകും.

തൂങ്കാവനത്തിന്റെ തെലുങ്ക് പതിപ്പിന്റെ മ്യൂസിക് ലോഞ്ചിങിനിടയിലാണ് കമൽഹാസൻ അമലയ്ക്കൊപ്പമുള്ള ചിത്രത്തെ കുറിച്ച് പറഞ്ഞത്. ഇരുപത്തിയേഴ് വർഷങ്ങൾക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ചീക്കാത്തി രാജ്യം തൂങ്കാവനം എന്ന പേരിലാണ് തമിഴിലെത്തുക. തെലുങ്കിൽ ഈ മാസം 12നും തമിഴിൽ 20നും ചിത്രങ്ങൾ റിലീസ് ചെയ്യും. സ്ലീപ്ല്‌ലെസ് നൈറ്റ് എന്ന ഫ്രഞ്ച് ചിത്രത്തിന്റെ റീമേക്കാണ് ഈ സിനിമകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.