തമിഴകത്ത് വിജയ്-വിശാല്‍ പോരാട്ടം നടക്കാനൊരുങ്ങുകയാണ്. വിജയിയുടെ പുലിയും വിശാലിന്‍റെ പായും പുലിയും ഒരുമിച്ചാണ് തിയേറ്ററുകളില്‍ ഏറ്റുമുട്ടുന്നത്. ഇരു ചിത്രങ്ങളുടെയും ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നതും ഒരേ ദിവസം.
എന്നാല്‍ ഇതൊന്നുമല്ല പ്രധാനപ്രശ്നം. ഇതിനിടയില്‍ ആര്യ ചെയ്ത ഒരു ട്വീറ്റാണ് വിജയ് ആരാധകരെ ചൊടിപ്പിച്ചത്. തമിഴകത്തെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ആര്യയും വിശാലും. ട്വിറ്ററില്‍ സജീവമാണ് ആര്യ. ആരാധകരുമായി നിരന്തരം ട്വിറ്റര്‍ വഴി സംവദിക്കുന്ന താരം. പുലി സിനിമയെ പരിഹസിച്ച് ആര്യ ചെയ്ത ട്വീറ്റ് ആണ് വിവാദമായി മാറിയത്.
വിശാലിന്‍റെ പായും പുലിയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനെ കുറിച്ചായിരുന്നു ട്വീറ്റ്. വെറും പുലി അല്ലടാ പായും പുലി എന്നായിരുന്നു പ്രയോഗം. ഇതാണ് വിജയ് ആരാധകരെ പ്രകോപിതരാക്കിയത്. ട്വീറ്റിനെതിരെ വിജയ് ആരാധകര്‍ രംഗത്തെത്തി. സംഭവം വന്‍ വിവാദമാകുമെന്ന് ഉറപ്പായതോടെ ആര്യ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.