Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യദിനം ബാഹുബലി വാരിക്കൂട്ടിയത് 50 കോടി

baubali-team

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ്. ചിത്രത്തിന്റെ ആദ്യദിവസത്തെ കളക്ഷന്‍ തന്നെ റെക്കോര്‍ഡ് ആയിമാറിയിരിക്കുകയാണ്.

റിലീസ് ചെയ്ത എല്ലാ ഭാഷകളില്‍ നിന്നുമായി ആദ്യദിനം ചിത്രം വാരിക്കൂട്ടിയത് 50.1 കോടിയാണ്. ഹിന്ദിയില്‍ നിന്നുമാത്രം ചിത്രത്തിന്‍റെ കളക്ഷന്‍ 5.15 കോടിയാണ്. ഒരു ഡബ്ബിങ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ആന്ധ്രപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നുമായി 23. 45 കോടിയും, കര്‍ണാടകയില്‍ നിന്ന് കോടിയും തമിഴ്നാട്ടില്‍ നിന്ന് 3.5 കോടിയും വാരിക്കൂട്ടി. അമേരിക്കയില്‍ നിന്ന് 13 കോടിയാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍.

ആദ്യദിനം തന്നെ ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനെന്ന റെക്കോര്‍ഡും ഇനി ബാഹുബലിയ്ക്ക് സ്വന്തം. വിക്രം ചിത്രമായ ഐയെയും രജനിയുടെ ലിങ്കയെയും തകര്‍ത്ത് ആദ്യദിനം ഏറ്റവുമധികം കളക്ഷന്‍ ലഭിക്കുന്ന തെന്നിന്ത്യന്‍ ചിത്രമായി ബാഹുബലി മാറി.