Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി 2വിന്റെ ചിത്രീകരണം കണ്ണൂരിൽ

bahubali-2

ബാഹുബലിയുടെ രണ്ടാം ഭാഗം കണ്ണൂരിന്റെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരിക്കും. ബാഹുബലിയുടെ ക്യാമറാമാൻ‌ സെന്തിൽ കുമാറും സംഘവും ഇതിനു മുന്നോടിയായി കണ്ണൂരിലെത്തി വിവിധ ലൊക്കേഷനുകൾ കണ്ടു. പ്രൊഡക്‌ഷൻ രംഗത്തു പ്രവർത്തിക്കുന്ന അരവിന്ദൻ കണ്ണൂരാണു കേരളത്തിൽ ബാഹുബലിയുടെ ലൊക്കേഷൻ കണ്ടെത്തുന്നത്.

ഹൈദരാബാദിലെ ചിത്രീകരണത്തിനു ശേഷം അധികം വൈകാതെ തന്നെ സംഘം കണ്ണൂരിലെത്തും. രാജമൗലി ജനുവരിയിൽ കണ്ണൂരിൽ എത്തുമെന്നാണു സൂചന. ബാഹുബലിയുടെ ആദ്യഭാഗം ബ്രഹ്മാണ്ഡ വിജയമായതിനു ശേഷം മൂന്നാംഭാഗം ഇറക്കുന്നതിനുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു.

കൂടാതെ രാജമൗലിതന്നെ സംവിധാനം ചെയ്യുന്ന മഹാഭാരതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. വിവിധ ഭാഷകളിലെ പ്രമുഖരായ നടൻമാർ സംഗമിക്കുന്ന ചിത്രത്തിൽ മോഹൻലാൽ ഭീമനായി വേഷമിടുമെന്നും കേൾക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.