ഇന്ത്യയിലിറങ്ങിയ എക്കാലത്തെയും ഉയര്‍ന്ന നിര്‍മാണച്ചെലവുള്ള ചിത്രമെന്ന റെക്കോര്‍ഡുമായി എത്തിയ ബാഹുബലിക്ക് മറ്റൊരു അപൂര്‍വനേട്ടം കൂടി. അതും ഗിന്നസ് റെക്കോര്‍ഡ്. ലോക റെക്കോര്‍ഡ് തിരുത്തികുറിച്ച് ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റര്‍ എന്ന റെക്കോര്‍ഡും ബാഹുബലിക്ക് സ്വന്തം. ഗിന്നസ് റെക്കോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് പ്രസിദ്ധീകരിച്ചത്.
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ സിനിമാപോസ്റ്റര്‍ ആണിത്. സിനിമയുടെ പ്രചാരണത്തിനായി നടന്ന ചടങ്ങില്‍ കൊച്ചിയിലെ സേക്രഡ് ഹാര്‍ട്ട് കൊളേജ് ഗ്രൗണ്ട് സ്റ്റേഡിയത്തിലായിരുന്നു പോസ്റ്റര്‍ പ്രകാശനം ചെയ്തത്. 4,793.65 സ്ക്വയര്‍ മീറ്റര്‍ വലിപ്പത്തിലായിരുന്നു പോസ്റ്റര്‍ നിര്‍മിച്ചിരുന്നത്. ബാഹുബലിയുടെ മലയാളം പതിപ്പിന്റെ വിതരണക്കാരായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ കന്പനിയുടെ പേരിലാണ് റെക്കോര്‍ഡ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.