Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിക്കറിയാം ബാഹുബലി 2 ക്ലൈമാക്സ്

bahubali-two

ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. എല്ലാവർക്കും അറിയേണ്ടത് ഒന്നു മാത്രം. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ഈ ചോദ്യമാണ് സിനിമാലോകത്തെ വലിയ ചർച്ച. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് രാജമൗലി ബാഹുബലിയുടെ ആദ്യ ഭാഗം അവസാനിപ്പിച്ചത്.

പിന്നീട് ഈ ചോദ്യത്തിന് പല വിധത്തിലുള്ള ഉത്തരങ്ങൾ പലരിൽ നിന്നായി എത്തി. ഒന്നാം ഭാഗത്തിൽ സർപ്രൈസ് ആക്കി വെച്ച ഇതിന്‍റെ ഉത്തരം ബാഹുബലി രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് രാജമൗലി ഉറപ്പും തന്നു. ബാഹുബലിയുടെ അണിയറപ്രവർത്തകർക്ക് മാത്രമറിയാവുന്ന ആ രഹസ്യം ഇപ്പോൾ പുറത്തുനിന്നുള്ള ഒരാൾക്ക് കൂടി അറിയാം.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി രാജ്യവർധൻ റാത്തോഡിനാണ് ഇക്കാര്യം അറിയാവുന്നത്.  ഗോവയിൽ 47ാമത് രാജ്യാന്തര ചലച്ചിത്രോൽസവത്തിന്‍റെ സമാപന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രാജമൗലിയും ചടങ്ങിൽ അതിഥിയായിരുന്നു.  

ഇത്രയും മികച്ച ചിത്രമൊരുക്കിയതിന്  രാജമൗലിക്ക് നന്ദി. കൂടാതെ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന രഹസ്യം പറഞ്ഞ് തന്നതിനും നന്ദിയുണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്. തന്നിലും തന്റെ സർക്കാരിലും ഉള്ള വിശ്വാസം കൊണ്ടാണ് രാജമൗലി ഇക്കാര്യം തന്നോട് തുറന്നുപറഞ്ഞതെന്ന് മന്ത്രി തമാശരൂപേണ പറയുകയുണ്ടായി.

Your Rating: