Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും കാണാത്ത ബാഹുബലി മേയ്ക്കിങ് വിഡിയോ

bahubali-making

എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി തിയറ്ററുകളിലെത്തിയിട്ട് ജൂലൈ 10ന് ഒരു വര്‍ഷം. ചിത്രം ഒരുവർഷം പൂർത്തിയാകുന്ന വേളയില്‍ ആരും കാണാത്ത ചിത്രത്തിന്റെ മേയ്ക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‍

Baahubali - The Beginning | Making | #1YearForIndianEpicBaahubali

പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചതും. പ്രഭാസ്, റാണാ , സത്യരാജ്, അനുഷ്‌ക, തമന്ന എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയത്‍. ഇന്ത്യയില്‍ നിന്ന് മാത്രമായി 430 കോടി രൂപയാണ് ചിത്രം ഗ്രോസ് കളക്ഷനായി നേടിയത്. വിദേശത്തും ചിത്രം വൻ വിജയമായിരുന്നു.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം അടുത്തവർഷം പുറത്തിറങ്ങും. 

Your Rating: