Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലെന്തിനു പാഴാക്കുന്നെന്ന് രജനീകാന്തിനോടു കോടതി

rajnikanth-fans

സൂപ്പർതാരങ്ങളുടെ സിനിമ റിലീസിങ് ദിവസം ആരാധകർ തങ്ങളുടെ സ്നേഹപ്രകടനം നടത്താൻ പാലഭിഷേകം നടത്താറുണ്ട്. താരങ്ങളുടെ വലിയ ഫ്ലക്സുകളിലും പോസ്റ്ററുകളിലുമാണ് പാലഭിഷേകം നടത്തുക.

ആരാധകരുടെ ഈ ‘പാൽ’ സ്നേഹംകാരണം പുലിവാല് പിടിച്ചത് സൂപ്പർസ്റ്റാർ രജനീകാന്ത് ആണ്. ലിറ്ററുകൾ വരുന്ന പാല് വെറുതെ ഒഴുക്കി കളയുന്ന ആരാധകരുടെ ഈ പ്രവണതയ്ക്ക് ഉത്തരം നൽകണമെന്ന് അറിയിച്ച് രജനീകാന്തിന് ബംഗലൂരു കോടതി നോട്ടീസ് അയച്ചിരിക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കുമെതിരെ നിയമ നടപടിയുമായി തമിഴ്‌നാട്ടിലെ ഒരു ഡോക്ടർ ആണ് രംഗത്തെത്തിയത്.

നടന്റെ സിനിമ റിലീസ് ചെയ്യുമ്പോഴുള്ള പാലഭിഷേകം നിയന്ത്രിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍ മണിവണ്ണയാണ് കോടതിയെ സമീപിച്ചത്. ഇതൊരു അനാവശ്യപ്രവർത്തിയാണെന്നും രജനി ഇടപ്പെട്ട് ഇത് നിർത്തണമെന്നും അതിന് കോടതി മുൻകൈ എടുക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.

രജനി സിനിമകളുടെ റിലീസ് തമിഴ്നാട്ടില്‍ ഉത്സവം പോലെയാണ് കൊണ്ടാടുന്നത്. അദ്ദേഹത്തിന്റെ കട്ടൗട്ടുകളും ഫ്ലക്സുകളും ബാനറുകളും വഴിനീളെ നിറയും. ഇപ്പോൾ രജനിയുടെ അടുത്ത ചിത്രം യന്തിരൻ 2വിന്റെ റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്.

Your Rating: