Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേരില്‍ രാഷ്ട്രീയം; ബാംഗ്ലൂര്‍ ഡെയ്സ് തമിഴ് വിവാദത്തില്‍

banglore-days-tamil

മലയാളത്തിലെ കഴിഞ്ഞവര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബാംഗ്ലൂര്‍ ഡെയ്സ് തമിഴില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ആര്യ, റാണ ദഗുപതി, ശ്രീദിവ്യ, ബോബി സിംഹ, റായ് ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ പേര് ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. തമിഴില്‍ അര്‍ജുന്‍ ദിവ്യ മട്രും കാര്‍ത്തിക് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഇതിന്‍റെ ചുരുക്കപ്പേര് എഡിഎംകെ എന്നായതാണ് രാഷ്ട്രീയപാര്‍ട്ടികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഒരു പാര്‍ട്ടിയുടെയും പേര് വരുന്ന വാക്കുകള്‍ ഉപയോഗിക്കരുതെന്ന് ചിത്രത്തിന്‍റെ നിര്‍മാതാക്കളോട് രാഷ്ട്രീയപ്രവര്‍ത്തകര്‍ വ്യക്തമാക്കിയതായും വാര്‍ത്തയുണ്ട്. എന്തായാലും കൂടുതല്‍ വിവാദങ്ങളിലേക്ക് പോകാതെ ചിത്രത്തിന്‍റെ പേര് മാറ്റാന്‍ തന്നെയാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. നിത്യ മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാകും നയന്‍സ് അവതരിപ്പിക്കുക. സൂപ്പര്‍ ഹിറ്റായ ബോമരുലു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാസ്കര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.