Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയലളിതയ്ക്ക് കുറ്റബോധമില്ലാതെ ഉറങ്ങാനാകുമോ: ഖുശ്ബു

jayalalitha-khushboo

ജയലളിതയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു രംഗത്ത്. ജയലളിതയ്ക്ക് കുറ്റബോധമില്ലാതെ ഉറങ്ങാന്‍ കഴിയുമോ എന്നാണ് ഖുശ്ബു ചോദിക്കുന്നത്.

‘ഒരു വാക്ക്. കുറ്റവിമുക്തയാക്കിയതുകൊണ്ട് , നിങ്ങളുടെ തെറ്റ് ഇല്ലാതാക്കാന്‍ കഴിയില്ല. കഴിഞ്ഞ 18 വര്‍ഷക്കാലം നിങ്ങള്‍ നിതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയായിരുന്നു. ഇനി താങ്കള്‍ക്ക് സ്വതന്ത്രയായി നടക്കാം. എന്നാല്‍ നിങ്ങള്‍ക്ക് കുറ്റബോധമില്ലാതെ ഉറങ്ങാന്‍ സാധിക്കുമോ?’ ഖുശ്ബു ചോദിക്കുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിധിക്കെതിരെ ഖുശ്ബു രംഗത്ത് വന്നിരിക്കുന്നത്.

അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ കര്‍ണാടക ഹൈക്കോടതി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ കുറ്റ വിമുക്തയാക്കിയിരുന്നു. ജയലളിതയ്ക്ക് അനുകൂലമായുണ്ടായ വിധിയിലൂടെ പനീര്‍ ശെല്‍വമാണ് രക്ഷപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹത്തിന് ഇനി മുഖ്യമന്ത്രിയുടെ മുഖംമൂടി ഉപേക്ഷിക്കാന്‍ കഴിയുമെന്നുമാണ് ഖുശ്ബുവിന്റെ മറ്റൊരു ട്വീറ്റ്.

എത്ര വലിയ തെറ്റുകള്‍ ചെയ്താലും അന്ധവിശ്വാസം കൊണ്ടും പൂജകള്‍ നടത്തിയാലും ദൈവം രക്ഷിക്കുമെന്ന് ആളുകള്‍ വിശ്വസിക്കുന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ അസ്വസ്ഥയാക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.