Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യന്തിരൻ 2വിൽ രജനിക്ക് വില്ലൻ അക്ഷയ് കുമാർ

akshay-rajini യന്തിരൻ 2 ടീം

രജനീകാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം യന്തിരൻ 2വിന്റെ ചിത്രീകരണം ആരംഭിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമെന്ന വിശേഷണത്തോടെയെത്തുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് സാക്ഷാൽ അക്ഷയ് കുമാർ ആണ്.

നേരത്തെ ഹോളിവുഡ് സൂപ്പർതാരം അർണോൾഡിനെ ഈ വേഷത്തിന് വേണ്ടി സമീപിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനം ശങ്കർ മാറ്റുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്ന ദിവസമാണ് വില്ലനാരെന്ന സസ്പെൻസ് ശങ്കർ പൊളിച്ചത്. ഖാൻ ത്രയങ്ങൾ കഴിഞ്ഞാൽ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് അക്ഷയ്. ഒരു സൂപ്പർസ്റ്റാർ വില്ലനായി എത്തുന്നതും ബോളിവുഡിൽ ഇതാദ്യമായിരിക്കും. രജനി സാറിന്റെ കൂടെ അഭിനയിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണ് താനെന്ന് അക്ഷയ് ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.

enthiran-2-team

ലൈക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന് 450 കോടിയാണ് ബഡ്ജറ്റ്. രജനീകാന്തിന്റെ സിനിമകളിൽ രണ്ടാം ഭാഗം വരുന്ന ഒരു ചിത്രവും ഇതാദ്യമാണ്. ആമി ജാക്സൺ ആണ് യന്തിരൻ 2വിൽ നായിക. സംഗീതം എ ആർ റഹ്മാൻ. ഛായാഗ്രഹണം നിരവ് ഷാ.