Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുനിയമ്മയ്ക്ക് 5 ലക്ഷം ധനസഹായം നല്‍കി ധനുഷ്

muniyamma

തമിഴിലെ സ്വഭാവനടിയും നാടന്‍ പാട്ടുകളിലൂടെ ശ്രദ്ധേയയുമായ പറവൈ മുനിയമ്മ സാമ്പത്തികസഹായം തേടുന്നു. വാര്‍ദ്ധൈക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മുനിയമ്മ കുറച്ചുനാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിമൂലം ആശുപത്രിചിലവുകള്‍ പോലും കൊടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു ഇവര്‍.

മുനിയമ്മയ്ക്ക് സഹായവുമായി ധനുഷും മാത്രമാണ് തമിഴകത്തനിന്നും എത്തിയത്. ധനുഷ് അഞ്ച് ലക്ഷം രൂപ നല്‍കുകയുണ്ടായി. വിക്രത്തിന്‍റെ ധൂള്‍ എന്ന ചിത്രത്തിലൂടെയാണ് മുനിയമ്മ ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിക്കൊപ്പം പോക്കിരിരാജ എന്ന ചിത്രത്തിലും മുനിയമ്മ അഭിനയിച്ചിട്ടുണ്ട്.