Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷിന്റെ തങ്കമകന് 10 കോടി നഷ്ടം

thangamakan

ധനുഷിനെ നായകനാക്കി വേൽരാജ് ഒരുക്കിയ തങ്കമകൻ ബോക്സ്ഓഫീസിൽ പരാജയമായിരുന്നു. ചിത്രത്തിന്റെ വിതരണക്കാരായ ശ്രീ ഗ്രീൻ പ്രൊഡക്ഷന് 10 കോടിയാണ് നഷ്ടം സംഭവിച്ചത്.

നഷ്ടം നികത്താൻ ഗ്രീൻ പ്രൊഡക്ഷൻ നിർമിക്കുന്ന മറ്റൊരു ചിത്രത്തിൽ ധനുഷ് അഭിനയിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതുസംബന്ധിച്ച് ധനുഷിന്റെ മാനേജറുമായി ഇവർ ചർച്ചയും നടത്തി.

തങ്കമകൻ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്ന് ധനുഷ് തിരിച്ചറിഞ്ഞെന്നും ഗ്രീൻ പ്രൊഡക്ഷന്റെ അടുത്ത ചിത്രത്തിൽ അഭിനയിക്കാമെന്ന് നടൻ സമ്മതിച്ചതായും റിപ്പോർട്ട് ഉണ്ട്.