ധനുഷ്, കീർത്തി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് റെയിൽ. തുരന്തോ എക്‌സ്പ്രസിലെ യാത്ര പശ്ചാത്തലമാക്കി പ്രഭു സോളമന്‍ ഒരുക്കുന്ന ചിത്രത്തിൽ തീവണ്ടിയിലെ പാന്‍ട്രി ജോലിക്കാരന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്.
ഹാരിഷ് ഉത്തമനാണ് മറ്റൊരു താരം. ഡി ഇമ്മൻ സംഗീതം. പരീക്ഷണ സിനിമകളുടെ ഭാഗമായി സഞ്ചരിക്കുന്ന പ്രഭു സോളമന്റെ മൈനയും, കുംകിയും, കായലും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു.
ഈ സിനിമയുടെ തിരക്കഥ എഴുതുമ്പോള്‍ ധനുഷ് മാത്രമായിരുന്നു മനസ്സിലെന്ന് സംവിധായകൻ പറയുന്നു. മാത്രമല്ല ധനുഷിനോട് ഈ ചിത്രത്തെക്കുറിച്ച് സംസാരിച്ചപ്പോൾ തിരക്കഥ പോലും മുഴുവൻ പറഞ്ഞില്ല. ചിത്രത്തിന്റെ ചെറിയൊരു പ്ലോട്ട് കേട്ടതോടെ ഈ സിനിമയിൽ അഭിനയിക്കാൻ അദ്ദേഹം സമ്മതം മൂളി.
മലയാള സിനിമാ സംവിധായകനായ സുരേഷ് കുമാറിന്റെയും മേനകയുടെയും മകളായ കീര്‍ത്തി ബാലതാരമായി തന്നെ സിനിമയില്‍ എത്തിയിരുന്നു. പൈലറ്റ്‌സ്, അച്ഛനെയാണെനിക്ക് ഇഷ്ടം, കുബേരന്‍ തുടങ്ങിയവയായിരുന്നു കീര്‍ത്തി ആദ്യകാലത്ത് അഭിനയിച്ച ചിത്രങ്ങള്‍. ഗീതാഞ്ജലിയിലൂടെയായിരുന്നു തിരിച്ചുവരവ്. രജനി മുരുഗന്‍, പാമ്പു സട്ടൈ എന്നിവയാണ് കീര്‍ത്തിയുടെ പുറത്തിറങ്ങാനുള്ള തമിഴ് ചിത്രങ്ങള്‍.
ദുരൈ സെന്തിലിന്റെ കോഡിയാണ് ധനുഷിന്റെ അടുത്ത ചിത്രം. ഈയിടെ പുറത്തിറങ്ങിയ തങ്കമകൻ ബോക്സ്ഓഫീസിൽ പരാജയമായിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.