Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ് സംവിധായകന് കാറപകടത്തില്‍ പരുക്ക്

saravanan-director

തമിഴിലെ യുവസംവിധായകന്‍ ശരവണന് കാറപകടത്തില്‍ പരുക്ക്. സഹസംവിധായകനൊപ്പം യാത്രചെയ്യുന്പോഴായിരുന്നു അപകടം. യാത്രക്കിടയില്‍ കാറിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടാകാന്‍ കാരണമായത്.

വേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന വണ്ടി പെട്ടന്നു തന്നെ നിയന്ത്രണം തെറ്റുകയും സന്ദര്‍ഭം മനസ്സിലാക്കി കാര്‍ വെട്ടിച്ച് ഒരു മതിലില്‍ ഇടിപ്പിക്കുകയുമായിരുന്നു. ശരവണന്‍ ആണ് വണ്ടി ഓടിച്ചിരുന്നത്.

saravanan

പരുക്ക് പറ്റിയ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ എങ്കയും എപ്പോതും എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ശരവണന്‍. ജയ് നായകനായി എത്തിയ വലിയവന്‍ ആണ് അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.