Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷ്–ഗൗതം മേനോൻ ചിത്രത്തിൽ കാളിദാസന്റെ നായിക

dhanush

ധനുഷിനെ നായകനാക്കി ഗൗതം വാസുദേവ മേനോൻ ഒരുക്കുന്ന യെന്നൈ നോക്കി പായും തോട്ട എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സൂര്യയ്ക്ക് വേണ്ടി ഗൗതം മേനോന്‍ എഴുതിയ തിരക്കഥയാണിത്. കഥ കേട്ട സൂര്യ ഈ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് ധനുഷ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

Enai Noki Paayum Thota‬ - First Day Shoot | Dhanush | Gautham Vasudev Menon

പുതുമുഖം മേഖ ആകാശ് ആണ് ചിത്രത്തിലെ നായിക. ജയറാമിന്റെ മകൻ കാളിദാസൻ നായകനാകുന്ന ഒരു പക്ക കഥൈ എന്ന ചിത്രത്തിലും മേഖയാണ് നായിക.

ചെന്നൈയിലെ ഒരു പ്രമുഖ കൊളേജിലായിരുന്നു സിനിമയുടെ ആദ്യചിത്രീകരണം നടന്നത്. അടുത്ത ഷെഡ്യൂൾ മുംബൈ ആണ്. ജോമോൻ ടി. ജോൺ ആണ് സിനിമയുടെ ഛായാഗ്രാഹകൻ.