Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണായി കരളായി ഇളയദളപതി

vijay

ആരാധകരോട് വിജയ്‌യ്ക്കുള്ള സ്നേഹം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അവർക്ക് എന്തെങ്കിലും ആഗ്രഹങ്ങളോ ബുദ്ധിമുട്ടുകളോ വന്നാൽ തന്നാലാകും വിധം സഹായിക്കാൻ വിജയ് ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ വിജയ്‌യുടെ സ്നേഹം വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി.

ഇളയദളപതിയുടെ കടുത്ത ആരാധകനാണ് ജിതിൻ. എന്നാൽ കുറച്ച് കുറച്ച് കാലങ്ങൾക്ക് മുൻപ് ആണ് തന്റെ കാഴ്ച്ച ശക്തി കുറഞ്ഞ് വരുന്നതായി ജിതിന് മനസിലാകുന്നത്. ഒരു കണ്ണിന്റെ കാഴ്ച്ചശക്തി പൂർണമായി നഷ്ടപ്പെട്ടു. അടുത്ത കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. 75 ശതമാനത്തോളം കാഴ്ച്ചശക്തി ഇപ്പോൾ തന്നെ നഷ്ടപ്പെട്ട് കഴിഞ്ഞു.

vijay-jithin

കാഴ്ചശക്തി പൂർണമായും നഷ്ടപ്പെടുന്നതിന് മുൻപ് തന്റെ ഇഷ്ടതാരമായ ഇളയദളപതിയെ നേരിട്ട് കാണണമെന്ന ആഗ്രഹം ജിതിൻ പ്രകടിപ്പിച്ചിരുന്നു. കൊല്ലം വിജയ് ഫാൻസിന്റ പ്രസിഡന്റ് ആയ അനന്ദുവും കൂട്ടരും ഇത് ഏറ്റെടുത്തു. അങ്ങനെ രണ്ട് മൂന്ന് മാസത്തെ പരിശ്രമങ്ങളുടെ ഒടുവിൽ ജിതിന്റെ ആഗ്രഹം വിജയ്‌യുടെ കാതുകളിൽ എത്തി.

ഈ വിവരം അറിഞ്ഞപ്പോൾ തന്നെ, തനിക്ക് എത്രയും പെട്ടെന്ന് തന്നെ ജിതിനെ കാണണമെന്ന് വിജയ് പറയുകയുയായിരുന്നു. അങ്ങനെ ജിതിൻ തന്റെ ഇഷ്ടതാരത്തെ നേരിട്ട് കണ്ടു. ഒരുപാട് േനരം സംസാരിച്ച ശേഷമാണ് യാത്രയായത്.  

Your Rating: