ആരാധകരോട് വിജയ്ക്കുള്ള ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ അടുത്തിടെ വിജയിയെ ഏറെ വേദനിപ്പിച്ച ഒരു സംഭവം ഉണ്ടായി. ഇളയദളപതിയുടെ പുതിയ ചിത്രം പുലി സിനിമ കണ്ടു കഴിഞ്ഞ് മടങ്ങവേ അദ്ദേഹത്തിന്‍റെ രണ്ട് ആരാധകര്‍ റോഡപകടത്തില്‍ മരണമടഞ്ഞിരുന്നു.
സിനിമ കഴിഞ്ഞ് ബൈക്കില്‍ പോകവേ ട്രക്ക് ഇടിച്ചാണ് ഇരുവരും മരണമടഞ്ഞത്. ഈ സംഭവം വിജയിയുടെ ശ്രദ്ധയില്‍പ്പെട്ടു. തന്‍റെ ആരാധകരുടെ വേര്‍പാടിലുണ്ടായ സങ്കടത്തില്‍ അദ്ദേഹം അവരുടെ വസതികളിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. വികാരനിര്‍ഭരായ രംഗങ്ങളാണ് അവിടെ അരങ്ങേറിയത്.
രണ്ട് ആരാധകരുടെയും വീടുകളിലെത്തി അവരുടെ മാതാപിതാക്കളോട് വിജയ് സംസാരിക്കുകയുണ്ടായി. ഒരു മകനെപ്പോലെ എന്ത് ആവശ്യമുണ്ടെങ്കിലും മടികൂടാതെ പറയണമെന്നും മരണമടഞ്ഞ സുഹൃത്തുക്കളുടെ കൈയില്‍ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ സാന്പത്തികസഹായവും വിജയ് നല്‍കുകയുണ്ടായി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.