Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി അപമാനിച്ചു; മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു

lekshmi

ടെലിവിഷൻ പരിപാടിയിലൂടെ അപമാനിതനായ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. വേടവാക്കം സ്വദേശി നാഗപ്പനാണ് ആത്മഹത്യ ചെയ്തത്. പരിപാടിയുടെ അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന്‍ അപമാനിച്ചതില്‍ മനംനൊന്താണ് മധ്യവയസ്‌കന്‍ ജീവനൊടുക്കിയതെന്ന് ഇയാളുടെ മക്കള്‍ ആരോപിച്ചു.

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിപാടിയാണ് ഇത്. സംപ്രേക്ഷണം ചെയ്യില്ലെന്ന ഉറപ്പില്‍ ചിത്രീകരിച്ച രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്തിന്റെ പേരിലാണ് നാഗപ്പന്‍ ജീവനൊടുക്കിയത്. ഭാര്യയോട് പിണങ്ങിയ നാഗപ്പന്‍ ഭാര്യാ സഹോദരിയായ രേണുകയോട് അടുപ്പം പുലര്‍ത്തിയിരുന്നു. മക്കളോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.

ഇത് സംപ്രേക്ഷണം ചെയ്തതോടെയാണ് നാഗപ്പന്‍ ജീവനൊടുക്കിയത്. കുടുംബത്തിലുണ്ടാകുന്ന സാധാരണ പ്രശ്‌നങ്ങളെ പെരുപ്പിച്ചു കാണിച്ച് അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന്‍ ജഡ്ജിയെപോലെ ഉത്തരവിടുകയാണെന്ന് നാഗപ്പന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

ചക്കരമുത്ത്, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതയായ നടിയാണ് ലക്ഷ്മി.