Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാര ചിത്രത്തിന് യു/എ സെർട്ടിഫിക്കറ്റ്

nayanthara-jeva.jpg.image.784.410

നയൻതാരയും ജീവയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന തിരുനാൾ എന്ന ചിത്രത്തിന് യു/എ സെർട്ടിഫിക്കറ്റ്. പി.എസ് രാംനാഥ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു റൗഡിയുടെ വേഷത്തിലാണ് ജീവ എത്തുന്നത്. നേരത്തെ ഈ എന്ന ചിത്രത്തിന് വേണ്ടി നയന്‍താരയും ജീവയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

.വി ആനന്ദിന്റെ കോ എന്ന ചിത്രത്തിന് ശേഷം ജീവയുടേതായി ഇറങ്ങിയ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. ഇതിന് മുൻപ് റിലീസ് ചെയ്ത ജീവയുടെ പോക്കിരിരാജയും ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞു. നയൻസിന്റെ പിൻബലത്തിൽ മറ്റൊരു വിജയം തേടി ഇറങ്ങുകയാണ് ജീവ.