Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാം നായകനാകുന്ന കാവിയൻ

shaam-athmiya ശാം, ആത്മീയ

ശാം നായകനാകുന്ന പുതിയ ചിത്രമാണ് കാവിയൻ. മനം കൊത്തി പാര്‍വെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ആത്മീയയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പാർത്ഥസാരഥി സംവിധാനം ചെയ്യുന്ന ചിത്രം 2 എം സിനിമാസിന്റെ ബാനറിൽ കെവി ശബരീഷ് നിർമിക്കുന്നു. ശ്രീദേവി കുമാർ ആണ് മറ്റൊരു നായിക.

kaaviyan-tamil-movie

അമേരിക്കിയിൽ ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമയിൽ വില്ലനായി എത്തുന്നത് ഒരു ഹോളിവുഡ് താരമാണ്. അതാരാണെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. റോഡ് മൂവി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും കാവിയൻ. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളാണ് മറ്റുലൊക്കേഷൻ. തമിഴിലും തെലുങ്കിലും കന്നഡയിലും ചിത്രം പുറത്തിറക്കും.

എൻ എസ് രാജേഷ് കുമാർ ആണ് ഛായാഗ്രാഹണം. ശ്യാം മോഹന്‍ ആണ് സംഗീതം. തനൂജ് ആണ് ചിത്രസംയോജനം.