Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബലി ടീസർ ‍നാളെ 11 മണിക്ക്

kabali-teaser

രജനീകാന്തിന്റെ പുതിയ ചിത്രം 'കബലി'യെ സ്വീകരിക്കാൻ ആരാധകർ ഒരുങ്ങി കഴിഞ്ഞു. റെക്കോർഡുകൾ തിരുത്തി കുറിക്കാൻ ആദ്യപടിയായി ചിത്രത്തിന്റെ ടീസർ നാളെ അണിയറപ്രവർത്തകർ പുറത്തിറക്കും. നിർമാതാവ് കലൈപുലി എസ് താണുവിന്റെ യൂട്യൂബ് ചാനലിലൂടെ രാവിലെ 11 മണിക്ക് ടീസർ പുറത്തിറങ്ങും. 65 സെക്കൻഡ് ആണ് ടീസറിന്റെ ദൈർഘ്യം.

ചെന്നൈയിലെ മൈലാപ്പൂരിൽ നിന്നു മലേഷ്യയിലേക്കു വളരുന്ന അധോലോക സാമ്രാജ്യമാണു കബലീശ്വരന്റേത്. അധോലോക സംഘങ്ങളുടെ കുടിപ്പകയിൽ നിന്നു സ്വന്തം മകളെ രക്ഷിക്കാൻ കബലീശ്വരൻ നടത്തുന്ന യുദ്ധങ്ങളുടെ കഥയാണു കബലിയെന്നു കോടമ്പാക്കം വാർത്തകൾ.

‘മദ്രാസ്’ പോലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന കബലിയിൽ രാധിക ആപ്തെയാണു പ്രധാന സ്ത്രീ കഥാപാത്രം. 

Your Rating: