Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഷയെ വെല്ലാൻ കബലി; കിടിലൻ ടീസർ കാണാം

rajnikanth-kabali

രജനീകാന്ത് അധോലോക നായകനായി എത്തുന്ന കബലിയുടെ ടീസർ പുറത്തിറങ്ങി. ആരാധകരെ കോരിത്തരിപ്പിക്കുന്ന എല്ലാ ചേരുവകളും കോർത്തിണക്കിയ കിടിലൻ ടീസറാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.

Kabali Teaser

ചെന്നൈയിലെ മൈലാപ്പൂരിൽ നിന്നു മലേഷ്യയിലേക്കു വളരുന്ന അധോലോക സാമ്രാജ്യമാണു കബലീശ്വരന്റേത്. അധോലോക സംഘങ്ങളുടെ കുടിപ്പകയിൽ നിന്നു സ്വന്തം മകളെ രക്ഷിക്കാൻ കബലീശ്വരൻ നടത്തുന്ന യുദ്ധങ്ങളുടെ കഥയാണു ചിത്രം. പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന കബലിയിൽ രാധിക ആപ്തെയാണു പ്രധാന സ്ത്രീ കഥാപാത്രം.  

Your Rating: