Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാതലും കടന്തു പോകും; മേക്കിങ് വിഡിയോ

madona

പ്രേമം സിനിമയിലൂടെ തിളങ്ങിയ മഡോണ അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം കാതലും കടന്തു പോകും മേക്കിങ് വിഡിയോ പുറത്തിറങ്ങി. വിജയ് സേതുപതിയും സമുദ്രക്കനിയുമാണ് ചിത്രത്തിലുള്ള പ്രമുഖ താരങ്ങൾ. വിജയ് സേതുപതിയുടെ നായികാ വേഷം മഡോണയുടെ കരിയറിലെ വ്യത്യസ്തമായ വേഷങ്ങളിലൊന്നു തന്നെയാകും.

Kadhalum Kadanthu Pogum - Making Video | Vijay Sethupathi | Santhosh Narayanan

സൂതുകാവും എന്ന ചിത്രത്തിലൂടെ തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകനായി മാറിയ നളൻ കുമാരസ്വാമിയാണ് കാതലും കടന്തു പോകുമിന്റെ സംവിധായകൻ. സ്റ്റുഡിയോ ഗ്രീന്‍, തിരുകുമരന്‍ എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

പ്രേമമെന്ന ചിത്രത്തിലെ സെലിൻ എന്ന കഥാപാത്രമാണ് മഡോണ സെബാസ്റ്റ്യനെ മലയാളികളുടെ ഇഷ്ടതാരമാക്കിയത്. പ്രേമത്തിനു ശേഷം മഡോണയെ തേടി വമ്പൻ അവസരങ്ങളും വന്നു ചേർന്നു. അടുത്തിടെ മഡോണ പാടിയഭിനയിച്ച വെറുതെയെന്ന മ്യൂസിക്കൽ ആൽബവും ശ്രദ്ധ നേടിയിരുന്നു.

Your Rating: