Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് ഒറിജിനൽ കാജൽ അഗർവാൾ !

kajal

ഫേസ്ബുക്കിൽ ഏറ്റവുമധികം ആരാധകരുളള നടിമാരിൽ ഒരാളാണ് കാജൽ അഗർവാൾ. രണ്ട് കോടിയിലടുത്താണ് ഈ തെന്നിന്ത്യൻ സുന്ദരിയുടെ ഫേസ്ബുക്ക് ലൈക്സ്. എന്നാല്‍ ട്വിറ്ററിലാകട്ടെ താരത്തിന്റെ പേരിൽ വ്യാജന്മാരുടെ വിളയാട്ടമാണ്.

കാജല്‍ അഗർവാൾ എന്ന പേരിൽ നിരവധി അക്കൗണ്ടുകളാണ് ട്വിറ്ററിലുള്ളത്. എന്തായാലും വ്യാജന്മാരെ കൈയ്യോടെ പിടികൂടി താരം തന്നെ ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയിരിക്കുന്നു. ആരാധകർക്കിടയിൽ സോഷ്യൽമീഡിയയ്ക്ക് ലഭിച്ച സ്വാധീനം തന്നെയാണ് കാജലിന്റെ ഈ തീരുമാനത്തിന് പിന്നിൽ.

മഹേഷ് ബാബുവിനൊപ്പമുള്ള തെലുങ്ക് ചിത്രം ബ്രഹ്മോത്സവത്തിന്റെ പോസ്റ്റർ പങ്കുവച്ചായിരുന്നു നടിയുടെ ആദ്യ ട്വീറ്റ്. ഇതിനോടകം മുപ്പതിനായിരം ഫോളോവേഴ്സ് ആയി കഴിഞ്ഞു. 

Your Rating: