Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷിനെ കരയിച്ച കാക്ക മുട്ടൈ

danush

ദശീയപുരസ്കാരം നേടിയ കാക്ക മുട്ടൈയുടെ ട്രെയിലർ പുറത്തിറങ്ങി. ധനുഷും സംവിധായകൻ വെട്രിമാരനും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന് മികച്ച കുട്ടികൾക്കുളള ചിത്രത്തിനും മികച്ച ബാലതാരത്തിനുമുളള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

മണികണ്ഠൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ തിരക്കഥ, ഛായാഗ്രഹണം എന്നിവയും മണികണ്ഠൻ തന്നെയാണ്. ‘ഈ സിനിമയുടെ തിരക്കഥയുടെ ആദ്യ പത്ത് പേജ് മാത്രമാണ് ഞാൻ വായിച്ചതെന്നും സങ്കടം കാരണം മുഴുവൻ വായിക്കാൻ കഴിഞ്ഞില്ലെന്നും ധനുഷ് പറയുന്നു. അന്നു തന്നെ ഈ ചിത്രത്തിൽ ഒരു ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ധനുഷ് പറയുന്നു.

ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. തെരുവിൽ ജീവിക്കുന്ന രണ്ടു സഹോദരങ്ങളുടെ കഥയാണ് കാക്കാ മുട്ടൈയുടേത്. പുതുമുഖങ്ങളാണു ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജി.വി. പ്രകാശാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.