Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യന്തിരൻ 2വിൽ വില്ലൻ വേഷം നിരസിച്ചു; കാരണം വ്യക്തമാക്കി കമൽ

rajini-kamal

ശങ്കർ–രജനീകാന്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന യന്തിരൻ 2വിൽ വില്ലൻ വേഷം ചെയ്യാൻ കമൽഹാസനെയും സംവിധായകൻ സമീപിച്ചതായി വാർത്തകൾ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തിൽ പിന്നീട് വലിയ ചർച്ചകളും ഉണ്ടായില്ല.

എന്നാൽ ആ വാർത്ത സത്യമാണെന്നും ആ വേഷം നിരസിച്ചതാണെന്നും കമൽഹാസന്‍ തന്നെ വെളിപ്പെടുത്തി. രജനീകാന്തും ഞാനും തമ്മിൽ ചില വാക്കാലുള്ള ഉടമ്പടികളുണ്ടെന്നും അതുകൊണ്ടാണ് ആ വേഷം ചെയ്യാതിരുന്നതെന്നും കമൽ പറഞ്ഞു.

രജനിയും ഞാനും ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇനി ഞങ്ങൾ ഒന്നിക്കണമെങ്കിൽ ആ ചിത്രം ഞാനോ രജനിയോ നിർമിക്കേണ്ടതായി വരും. കമൽ വ്യക്തമാക്കി.

യന്തിരന്‍ 2 വിൽ വില്ലൻ വേഷം ചെയ്യാൻ ശങ്കർ തീരുമാനിച്ചിരുന്നത് ഹോളിവുഡ് സൂപ്പർതാരം അർണോൾഡിനെയായിരുന്നു. പിന്നീട് അത് നടന്നില്ല. അതിന് ശേഷം കമലും നിരസിച്ചതോടെയാണ് ആ വേഷം അക്ഷയ് കുമാറിൽ എത്തുന്നത്. 350 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആമി ജാക്സണ്‍ ആണ് നായിക.

യന്തിരൻ എന്ന സിനിമ ആദ്യം ശങ്കർ ചെയ്യാനിരുന്നത് കമലിനെ നായകനാക്കിയാണ്. പിന്നീട് ആ പ്രോജക്ട് ശങ്കർ ഉപേക്ഷിച്ചു. അതിന് ശേഷമാണ് രജനിയെ നായകനാക്കി യന്തിരൻ ഒരുക്കുന്നത്. 

Your Rating: