Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദശാവതാരത്തിലെ കോമഡി നായ്ഡു വീണ്ടും വരുന്നു

balram-naidu കമൽഹാസൻ

കമൽഹാസനെ നായകനാക്കി ടി.കെ രാജീവ്കുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന് സബാഷ് നായ്ഡു എന്നു േപരിട്ടു. കമൽഹാസൻ പത്ത് വേഷങ്ങളിലെത്തിയ ദശാവതാരം എന്ന ചിത്രത്തിലെ ബൽറാം നായ്ഡു എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ പുനരവതരിപ്പിക്കുന്നത്. രഹസ്യാന്വേഷണവിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് നായ്ഡു.

SABASH NAIDU - TAMIL

ബൽറാം നായ്ഡുവിന്റെ കുടുംബജീവിതത്തെ ആസ്പദമാക്കിയാണ് ഈ ആക്ഷൻ–കോമഡി ചിത്രം ഒരുങ്ങുക. സിനിമയുടെ പ്രധാനഭാഗങ്ങൾ അമേരിക്കയിൽ ചിത്രീകരിച്ച് കഴിഞ്ഞു. 11 വർഷത്തിന് ശേഷം ഇളയരാജ സംഗീതം ചെയ്യുന്ന കമൽ ചിത്രമെന്ന പ്രത്യേകതയും സബാഷ് നായ്‍ഡുവിനുണ്ട്. ടി കെ രാജീവ്കുമാറിന്റെ ആദ്യ ചിത്രമായ ചാണക്യനിലും കമൽഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. .26 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

കമലിന്റെ മകൾ ശ്രുതി തന്നെയാണ് ഈ ചിത്രത്തിലും നായ്ഡുവിന്റെ മകളായി വേഷമിടുക. രമ്യ കൃഷ്ണൻ ഭാര്യയായി അഭിനയിക്കുന്നു. തെലുങ്ക് കോമഡി താരം ബ്രഹ്മാനന്ദൻ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. കമൽഹാസൻ തന്നെയാണ് നിർമാണം.

Your Rating: