Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത് ചിന്ന അടിയെന്ന് കമലഹാസൻ, ഒന്നും പറ്റിയില്ലെന്ന് ശിവകാർത്തികേയൻ

kamal-sivakarthikeyan

തമിഴ് യുവതാരം ശിവകാര്‍ത്തികേയനെ ആരാധകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി സൂപ്പര്‍താരം കമല്‍ഹാസന്‍ തന്നെ രംഗത്ത്. ശിവകാര്‍ത്തിയേകനെ കമല്‍ഹാസന്‍റെ ആരാധകര്‍ മര്‍ദ്ദിക്കുന്ന വിഡിയോ സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും വന്‍ചര്‍ച്ചയായതിനെതുടര്‍ന്നാണ് കമല്‍ഹാസന്‍ തന്നെ നേരിട്ട് രംഗത്തെത്തിയത്.

ഇത് ചര്‍ച്ച ചെയ്യാന്‍ മാത്രമുളള വിഷയമല്ലെന്നും അതൊരു ചെറിയ സംഭവം മാത്രമാണെന്നും കമല്‍ഹാസന്‍ പറയുന്നു. ശിവകാര്‍ത്തികേയനെ നേരിട്ട് കണ്ടെന്നും വിവരങ്ങള്‍ അന്വേഷിച്ചെന്നും കമല്‍ പറഞ്ഞു.

Actor Sivakarthikeyan attacked by kamal fans at Madurai airport

സംഭവത്തില്‍ വിശദീകരണവുമായി ശിവകാര്‍ത്തികേയനും എത്തി. മാധ്യമങ്ങളുടെയും ആരാധകരുടെയും പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും തനിക്കൊരു കുഴപ്പവുമില്ലെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

മധുരൈ വിമാനത്താവളത്തില്‍ നിന്നു പുറത്തേക്കു വരുന്നതിനിടെയാണ് താരത്തിന് മര്‍ദ്ദനമേറ്റത്. കമല്‍ഹാസന്റെ ആരാധകരാണ് ശിവകാര്‍ത്തികേയനെ മര്‍ദ്ദിച്ചതെന്നാണ് തമിഴകത്തു നിന്നുളള റിപ്പോര്‍ട്ടുകള്‍.

വരുത്തപ്പെടാത്ത വാലിഭര്‍ സംഘം എന്ന ശിവകാര്‍ത്തികേയന്റെ സിനിമയില്‍ കമല്‍ഹാസനെ കളിയാക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ ഉണ്ടായിരുന്നെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. മാത്രമല്ല കമല്‍ഹാസന്‍ സിനിമയായ കാക്കി സട്ടൈയുടെ അതേപേര് ശിവകാര്‍ത്തിയേകനും തന്‍റെ സിനിമയ്ക്കായി ഉപയോഗിച്ചിരുന്നു. കൂടാതെ താനൊരു രജനി ആരാധകനാണെന്ന് തുറന്നു പറഞ്ഞതും കമല്‍ ആരാധകരെ ചൊടിപ്പിച്ചായിരുന്നു വാര്‍ത്തകള്‍ വന്നത്.