Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തി-നയൻസ് കാഷ്മോരാ; ഫസ്റ്റ്ലുക്ക് മനോരമ ഓൺലൈനിൽ

kashmora

നടൻ കാർത്തിയുടെ അഭിനയ ജീവിതത്തിലെ നാഴികകല്ലാകുന്ന ബ്രഹ്മാണ്ഡ ചിത്രം കാഷ്മോരാ റിലീസിനൊരുങ്ങുന്നു. ഒട്ടനവധി കലാകാരന്മാരുടേയും സാങ്കേതിക വിദഗ്ധരുടേയും രണ്ടര വർഷത്തെ കഠിനപ്രയത്നമായ കാഷ്മോരായിൽ പല രൂപഭാവഭേദങ്ങളുള്ള നായക കഥാപാത്രമാണ് കാർത്തിയുടേത്. നയൻതാരയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഇന്ന് അർദ്ധരാത്രി 12 മണിക്ക് മനോരമ ഓൺലൈനിലൂടെ പുറത്തിറക്കും.

രൗദ്രം, ഇതർക്ക് താനേ ആശപ്പെട്ടായ്, ബാലകുമാരാ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗോകുൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ,് ആർ പ്രഭു, എസ് ആർ പ്രകാശ് രാജ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഫാന്റസി, ഹൊറർ, ചരിത്രം വർത്തമാന കാലസമൂഹം എന്നിവയുടെ വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ ഹാസ്യത്തിന്റെ അകമ്പടിയോടെ സഞ്ചരിക്കുന്ന ഒരു കഥ ദൃശ്യവൽക്കരിക്കപ്പെടുന്നത്.

കാഷ്മോരായ്ക്കുവേണ്ടി നൂറോളം സെറ്റുകളുടെ മാതൃക ഉണ്ടാക്കി അതിൽ നിന്നും തിരഞ്ഞെടുത്ത എട്ടു സെറ്റുകൾ നിർമ്മിച്ച് ആ സെറ്റുകളുടെ പശ്ചാത്തലത്തിലാണ് ദൃശ്യവൽക്കരിച്ചിട്ടുള്ളത്. അതിൽ തന്നെ ഏറ്റവും വലുതായ ദർബാർ ഹാളിന്റെ സെറ്റ് സ്ക്രീനിൽ കാണികൾക്ക് ഒരു പുതിയ പുതിയ അനുഭവമാണ് നൽകുക. നയൻതാര ഒരു രാജകുമാരിയുടെ വേഷത്തിലെത്തും.

ഈ ദീപാവലിക്കു പ്രേക്ഷകർ ഇതുവരെ അനുഭവിച്ചറിയാത്ത എന്റർടെയ്ൻമെന്റ് താൻ ഗ്യാരന്റി നൽകുന്നതായി സംവിധായകൻ ഗോകുൽ പറഞ്ഞു. ഓം പ്രകാശാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഛായാഗ്രാഹകൻ.  

Your Rating: