Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീർത്തി ഇനി സൂര്യയുടെ നായിക

keerthy-suresh

വിജയ് 60, റെമോ എന്നീ വമ്പൻ പ്രോജക്ടുകള്‍ക്കു ശേഷം കീർത്തി സുരേഷ് മറ്റൊരു വൻ താരത്തിന്റേയും കൂടി നായികയാകുന്നുവെന്ന് റിപ്പോർട്ടുകൾ. ഇതു എന്ന മായത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച കീർത്തി സൂര്യയുടെ നായികയാകാൻ ഒരുങ്ങുന്നുവെന്നാണ് വാർത്തകൾ.

കൊമ്പൻ മുത്തയ്യ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രത്തിലാണു കീർ‌ത്തി നായികയാകുക. സൂര്യയുടെ നായികയാകുവാൻ കഴിയുകയാണെങ്കിൽ കീർത്തിയുടെ കരിയറിൽ തന്നെ വലിയ കുതിപ്പുനൽകും അത് എന്നുറപ്പ്.

മലയാളത്തിൽ കിട്ടിയതിനേക്കാൾ വലിയ അവസരങ്ങളാണു ചുരുങ്ങിയ കാലത്തിനുള്ളിൽ കീർത്തി സുരേഷിനു തമിഴ് നൽകിയത്. രജനി മുരുഗൻ എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് കോളിവുഡിൽ കീർത്തിക്കു ചുവടുറപ്പിക്കുവാനായത്. പഴയകാല നടി മേനകയുടെയും നിർമ്മാതാവ് സുരേഷിന്റെയും മകളാണു കീർത്തി.  

Your Rating: