Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലതാ രജനീകാന്തിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

rajnikanth-latha

കൊച്ചടൈയാന്‍ വിവാദം രജനീകുടുംബത്തെ വിടാതെ പിന്തുടരുകയാണ്. രജനീകാന്തിന്റെ ഭാര്യ ലതാ രജനീകാന്തിനെതിരെ വ്യാജരേഖ ചമച്ചതിനും വഞ്ചനാകുറ്റത്തിനും പൊലീസ് കേസെടുത്തിരിക്കുന്നു. ബംഗലൂരു മെട്രോപൊളിറ്റൻ കോടതിയുടെ നിർദ്ദേശ പ്രകാരം ബംഗലൂരു പൊലീസാണ് ലതയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

രജനീകാന്ത് അഭിനയിച്ച കൊച്ചടൈയാന്‍ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട് ആഡ് ബ്യൂറോ എന്ന കന്പനി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. വിതരണാവകാശം നൽകാമെന്ന വ്യവസ്ഥ പ്രകാരം ചിത്രത്തിന്രെ പോസ്റ്റ് പ്രൊഡക്ഷൻ ചെലവുകൾ വഹിച്ചത് തങ്ങളാണെന്നും എന്നാൽ ചിത്രത്തിന്‍റെ തമിഴ്നാട്ടിലെ വിതരണം മറ്റൊരു കന്പനിക്ക് ഗ്യാരന്‍ററായ ലത മറിച്ചുവിൽക്കുകയായിരുന്നുവെന്നാണ് ഹർജിക്കാരുടെ ആരോപണം.

10കോടി രൂപ മുതല്‍മുടക്കിയെന്നും പിന്നീട് അവസാനം ഇവര്‍ കൊച്ചടൈയാന്‍റെ തമിഴ്നാട്ടിലെ വിതരണാവകാശം ഇറോസ് ഇന്‍റര്‍നാഷ്ണലിന് നല്‍കുകയായിരുന്നെന്നും പരാതിക്കാര്‍ പറയുന്നു.