Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിമ്പുവിനെതിരെ പരാതിയുമായി ലിങ്കുസ്വാമി

lingu-simbu

ചിമ്പുവും ഗൗതം മേനോനും ഒന്നിച്ച അച്ചം യെൻപത് മടമൈയടാ എന്ന ചിത്രത്തിന് തമിഴ്നാട്ടില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദി രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന എഎഎ ആണ് ചിമ്പുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.

എന്നാൽ ചിമ്പുവിനെ നായകനാക്കി സംവിധായകൻ ലിങ്കുസ്വാമി ഒരു പ്രോജക്ടിന് പദ്ധതിയിട്ടിരുന്നു. ലിങ്കുസ്വാമി തന്നെ നിർമാതാവാകുന്ന സിനിമയ്ക്ക് അഡ്വാൻസ് തുകയായി ഒരു കോടി രൂപ ചിമ്പുവിന് നൽകുകയും ചെയ്തു. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ആ ചിത്രം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല.

അടുത്തിടെ അഡ്വാൻസ് മേടിച്ച ഒരു കോടി രൂപ തനിക്ക് തിരികെ നൽകണമെന്ന് ചിമ്പുവിനോട് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. എന്നാൽ പൈസ തിരികെ നൽകാൻ സാധിക്കില്ലെന്നും ആ പ്രോജ്ക്ടുമായി മുന്നോട്ട് പോകാമെന്നുമാണ് ചിമ്പു പറയുന്നത്.

എന്നാൽ ഒരു ചിത്രം നിർമിക്കാനുള്ള സാഹചര്യത്തിലല്ല ലിങ്കുസ്വാമിയെന്നും റിപ്പോർട്ട് ഉണ്ട്. ചിമ്പുവിനെതിരെ പ്രൊഡ്യൂസേർസ് കൗണ്‍സിലിൽ പരാതി നൽകിയിരിക്കുകയാണ് ലിങ്കുസ്വാമി.