ധനുഷിന്റെ പതിവ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറച്ചൽപ്പം ‘ഹോട്ട്’ ആയാണ് പുതിയ ചിത്രം തങ്കമകൻ എത്തുന്നത്. ചിത്രത്തിൽ നായികയായി എത്തുന്ന ആമി ജാക്സനുമായുള്ള ലിപ്ലോക്ക് രംഗങ്ങൾ തന്നെയാണ് പ്രധാനപ്രത്യേകത. ചിത്രത്തിൽ ആമിയും ധനുഷുമായുള്ള അഞ്ച് ലിപ്ലോക്ക് രംഗങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. വേലയില്ലാ പട്ടധാരി എന്ന സിനിമയുടെ രണ്ടാം ഭാഗം എന്ന വിശേഷണത്തോടെയെത്തുന്ന ചിത്രം വേൽരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. സമാന്തയാണ് ചിത്രത്തിലെ മറ്റൊരു നായിക.
കെ.എസ് രവികുമാറും രാധികയുമാണ് ധനുഷിന്റെ തമിഴ് എന്ന കഥാപാത്രത്തിന്റെ മാതാപിതാക്കളായി എത്തുന്നത്. വണ്ടര്‍ബ്രാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മ്മിച്ച് വേല്‍രാജ് ഒരുക്കിയ വേലൈ ഇല്ലാ പട്ടധാരി ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. അനിരുദ്ധ് ആണ് സംഗീതം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.