Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്‍ജറിംഗ് കണ്ടയാൾ നെഞ്ചുപൊട്ടി മരിച്ചു

conjuring-review

ഹോളിവുഡ് ഹൊറര്‍ ചിത്രം കണ്‍ജറിംഗ് 2 കാണുന്നതിനിടെ മധ്യവയസ്‌കന്‍ സിനിമാ തിയറ്ററില്‍ കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ ബാലസുബ്രഹ്മണ്യയാർ തിയറ്ററിൽവച്ചാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സിനിമ കാണുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 60 വയസ്സ് പ്രായമുള്ള ആളാണ് മരിച്ചത്. തിരുവണ്ണാമലൈയിലുള്ള ആശ്രമവാസിയായ ഇയാള്‍ ആന്ധ്രാ സ്വദേശിയാണ്.

ആംബുലൻസിന്റെ സഹായം തേടി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ജൂൺ 10ന് ഇന്ത്യയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. ഇന്ത്യയിൽ 900 സ്ക്രീനുകളിലാണ് റിലീസിനെത്തിയത്.  

Your Rating: