തമിഴകം ഏറെ കാത്തിരിക്കുന്ന വെങ്കട്പ്രഭു-സൂര്യ ചിത്രം മാസിന്റെ ആദ്യടീസര്‍ പുറത്തിറങ്ങി. നയന്‍താരയും പ്രണിതയും നായികമാരായി എത്തുന്ന ചിത്രം ഒരു ഹൊറര്‍ ത്രില്ലര്‍ ആണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. അജിത്തിന്റെ മങ്കാത്ത ഡയലോഗും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Masss - Official Teaser
പതിവ് വെങ്കട് പ്രഭു ചിത്രങ്ങള്‍ പോലെ കോമഡിയും ആക്ഷനുമൊക്കെ ചേര്‍ന്ന മസാല എന്റര്‍ടെയ്നറായിരിക്കും മാസ്. പ്രേംഗിയാണ് ചിത്രത്തിലെ മറ്റൊരു താരം. കാക്ക കാക്ക,ഗജിനി, സില്ലന് ഒരു കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഛായാഗ്രാഹകന്‍ ആര്‍.ജി രാജശേഖര്‍ക്കൊപ്പം സൂര്യ വീണ്ടുമൊന്നിക്കുകയാണ് ഈ പ്രോജക്ടിലൂടെ. നേരത്തെ സൂര്യയുടെ സഹോദരനായ കാര്‍ത്തിയെ നായകനാക്കി ബിരിയാണി എന്ന ചിത്രം വെങ്കട് ഒരുക്കിയിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.