മലയാളത്തില്‍ തരംഗമായ പ്രേമം സിനിമ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തമിഴില്‍ നിവിന്‍ പോളിയുടെ വേഷം ആരു ചെയ്യും എന്ന കണ്‍ഫ്യൂഷനിലാണ്. സൂര്യയും ധനുഷുമാണ് നിവിന്റെ വേഷം അവതരിപ്പിക്കാന്‍ തമിഴില്‍ തയ്യാറായിരിക്കുന്നത്. എന്നാല്‍ ഇവരില്‍ ആര് നിവിന്‍ പോളിയാകുമെന്നതില് ഇതുവരെ തീരുമാനവുമായിട്ടില്ല.
തെലുങ്കില്‍ പക്ഷേ ഈ വകപ്രശ്നങ്ങളൊന്നുമില്ല. സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന് നാഗചൈതന്യയാകും പ്രേമം തെലുങ്കില്‍ ജോര്‍ജ് ആയി എത്തുക. ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധകൃഷ്ണയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.