Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയന്‍താര ഇനി നഴ്സറി ടീച്ചര്‍

ഭാസ്കര്‍ ദ് റാസ്കലിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചുവരവ് നടത്തിയ തെന്നിന്ത്യന്‍ താരറാണി നയന്‍താര വീണ്ടും തമിഴിലേയ്ക്ക്. ജീവ നായകനാകുന്ന തിരുനാള്‍ ആണ് നയന്‍സിന്‍റെ പുതിയ ചിത്രം. ചിത്രത്തില്‍ നഴ്സറി ടീച്ചര്‍ ആയാണ് നയന്‍താര എത്തുന്നത്. പിഎസ് രാംനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു റൗഡിയുടെ വേഷത്തിലാണ് ജീവ എത്തുന്നത്. നേരത്തെ ഇ എന്ന ചിത്രത്തില്‍ നയന്‍താരയും ജീവയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. കെ.വി ആനന്ദിന്‍റ ‘കോ’ എന്ന ചിത്രത്തിന് ശേഷം ജീവയുടേതായി ഇറങ്ങിയ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. നയന്‍സിന്‍റെ പിന്‍ബലത്തില്‍ ചിത്രം വിജയിപ്പിച്ചെടുക്കാനായിരിക്കും അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.