Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറായി നയൻതാര; ബാബു ബംഗാരം ട്രെയിലർ

nayanthara-venkitesh

നയൻതാര നായികയായി എത്തുന്ന തെലുങ്ക് ചിത്രം ബാബു ബംഗാരം ട്രെയിലർ പുറത്തിറങ്ങി. സൂപ്പർതാരം വെങ്കിടേഷ് ആണ് നായകനായി എത്തുന്നത്. മാരുതിയാണ് ബാബു ബംഗാരം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

Babu Bangaram Theatrical Trailer | Venkatesh, Nayanthara

നയന്‍താരയുടെ സൗന്ദര്യം തന്നെയാണ് ട്രെയിലറിലെ പ്രധാനആകർഷണം. ശരീരപ്രദർശനത്തിന് പോകാതെ സ്റ്റൈലിഷ് ലുക്കിൽ നയൻസ് വേറിട്ടു നിൽക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നയന്‍ തെലുങ്കിലെത്തുന്നത്. 2014 ല്‍ അനാമിക എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. നേരത്തെ നയനും വെങ്കിടേഷും ഒന്നിച്ച തുളസി എന്ന ചിത്രം മികച്ച വിജയം നേടിയിരുന്നു. 

Your Rating: