Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റ് ലീ ചിത്രത്തിൽ നിവിൻ പോളി

nivin-pauly-atlee-suryaa.jpg.image.784.410 (1)

തെറി, രാജ റാണി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അറ്റ് ലീയും  മലയാളത്തിന്റെ യുവ താരം നിവിൻ പോളിയും ഒന്നിക്കുന്നു. അറ്റ് ലീ ആദ്യമായി നിർമിക്കുന്ന ചിത്രത്തിലാണ് നിവിൻ നായകനാകുക. അറ്റ് ലീയുടെ അസോസിയേറ്റായിരുന്ന സൂര്യ ബാലകുമാരനാണ് സംവിധാനം. 

ആറ്റ്ലീയുടെ സിനിമ കൂടി തീരുമാനമായതോടെ തമിഴിൽ നിവിന്റെ മൂന്നാമത്തെ ചിത്രമാകും ഇത്.  നവാഗത സംവിധായകനായ ഗൗതം രാമചന്ദ്രന്റെ ത്രില്ലർ ചിത്രമായ സാന്താ മരിയയുടെ ഷൂട്ടിങിലാണു നിവിൻ ഇപ്പോൾ. ആർ.ഡി രാജ നിർമ്മിച്ചു മറ്റൊരു പുതുമുഖ സംവിധായകൻ പ്രഭു രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് അടുത്തത്. നേരം, പ്രേമം, എന്നീ ചിത്രങ്ങളിലൂടെ നിവിൻ തമിഴ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. 

Your Rating: