Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർഡിനറിയുടെ തെലുങ്ക് റീമേക്ക് പൊന്മുടിയിൽ

idukki-film.jpg.image.784.410

പൊന്മുടി ജലാശയവും അണക്കെട്ടും വീണ്ടും തിരശീലയിലെത്തുന്നു. മലയാളത്തിൽ സൂപ്പർ ഹിറ്റായ ഓർ‌ഡിനറി എന്ന സിനിമയുടെ തെലുങ്ക് റീമേക്കായ റൈറ്റ് റൈറ്റ് എന്ന സിനിമയുടെ അവസാന രംഗങ്ങളാണ് പൊന്മുടി അണക്കെട്ടിനു മുകളിൽ ചിത്രീകരിച്ചത്. ഓർഡിനറിയുടെയും ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചതിവിടെയാണ്. പ്രശസ്ത സംവിധായകൻ ജിത്തു ജോസഫിന്റെ സഹസംവിധായകനും മലയാളിയുമായ മനു സംവിധാനം ചെയ്യുന്ന ആദ്യചിത്രം കൂടിയാണ് റൈറ്റ് റൈറ്റ്.

തെലുങ്കിലെ പ്രശസ്ത പുതുമുഖനടൻ സൂവന്ത് അശ്വിനാണ് നായകൻ. പൂജാ ഭാവനയെന്ന പുതുമുഖമാണ് നായിക. ഓർഡിനറിയുടെ ക്ലൈമാക്സ് രംഗത്തിൽ ബസ് യാത്രികരും കാഴ്ചക്കാരായ നാട്ടുകാരുമായി വേഷമിട്ടതു പൊന്മുടിയിലും സമീപ പ്രദേശത്തുമുള്ളവരായിരുന്നു. ഓർഡിനറിയുടെ തെലുങ്ക് റീമേക്കിലും ഇവർ തന്നെയാണ് മേക്കപ്പില്ലാത്ത ഇൗ വേഷങ്ങൾ ചെയ്യുന്നത്. അന്യ ഭാഷാചിത്രത്തിലും മുഖം കാണിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷൂട്ടിങ് കാണാനെത്തിയ നാട്ടുകാർ.

Your Rating: