Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമൽഹാസനെതിരെ പനിനീർസെൽവം

kamal-panineerselvam

പ്രളയക്കെടുതിയുടെ പേരിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച നടൻ കമൽഹാസനെതിരെ ധനമന്ത്രി പനീർസെൽവം രംഗത്ത്. യാഥാർഥ്യബോധമില്ലാതെ മറ്റാരുടെയോ രാഷ്ട്രീയനേട്ടത്തിനുവേണ്ടി പ്രവർത്തിക്കുന്ന കളിപ്പാവയാണു കമൽ എന്നു പനീൽസെൽവം ആരോപിച്ചു. യഥാർഥ ജീവിതത്തിലെ പ്രശ്നങ്ങൾ സിനിമയിലേതുപോലെയല്ലെന്നും പരിഹസിച്ചു.

പ്രകൃതിക്ഷോഭംമൂലമുള്ള പ്രശ്നങ്ങൾ സിനിമയിൽ ഒരു സീനിലോ പാട്ടിലോ പരിഹരിക്കാം. എന്നാൽ, യഥാർഥ ജീവിതത്തിൽ അതിന് ഏറെ നാളത്തെ ആസൂത്രണവും പ്രയത്നവും വേണം. അതാണ് അമ്മയുടെ (ജയലളിത) നേതൃത്വത്തിൽ അതിവേഗത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇൗ അവസരത്തിൽ പിന്തുണ നൽകുന്നതിനു പകരം അനാവശ്യ പ്രസ്താവനകൾ നടത്തുന്നതു ശരിയല്ല.

പ്രകൃതിക്ഷോഭ സാഹചര്യം ശരിക്ക് അറിയണമെങ്കിൽ കമൽതന്നെ അഭിനയിച്ച ‘അൻപേ ശിവം’ ഒരിക്കൽക്കൂടി കണ്ടുനോക്കാനും പനീൽസെൽവം പറഞ്ഞു. അധികാരികളുടെ അനാസ്ഥമൂലമാണു ജനങ്ങൾ ദുരിതം അനുഭവിക്കുന്നതെന്നു കഴിഞ്ഞ ദിവസം കമൽഹാസൻ പറഞ്ഞിരുന്നു. താൻ അടക്കമുളളവർ നൽകുന്ന നികുതിപ്പണം എന്തു ചെയ്യുകയാണെന്നും ചോദിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ മുഴുവൻ തകർന്നതായും അദ്ദേഹം ആരോപിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.