Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോക്കിരി പയ്യൻ ‘പീക്കിരി’യായി

bharath-pokiri-fame

സൂപ്പർഹിറ്റ് ചിത്രമായ പോക്കിരിയിൽ വിജയിക്കൊപ്പം എത്തിയ ഉണ്ടപ്പയ്യനെ ഓർക്കുന്നില്ലേ. ചിത്രത്തിൽ അസിന്റെ അനിയനായാണ് തമിഴ്താരം ഭരത് എത്തിയത്. ഭരത്തിന്റെ തടി തന്നെയായിരുന്നു പ്രധാനആകർഷണം.

എന്നാൽ ഇപ്പോൾ ഭരത്തിനെ കണ്ടാൽ തിരച്ചറിയാൻ പോലും സാധിക്കില്ല. തീരെ മെലിഞ്ഞ് ഒരു ചോക്ളേറ്റ് ഹീറോ ലുക്കിലെത്തിയിരിക്കുന്നു ഭരത്.

Pokkiri fame Bharath

പൊണ്ണത്തടിയുടെ കഥ പറയുന്ന ഇഞ്ചി ഇടുപ്പഴകി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ഭരത്തിനെ മാധ്യമങ്ങളും ശ്രദ്ധിക്കുന്നത്. സിനിമയിൽ ഒരു ചെറിയവേഷത്തില്‍ ഭരത് എത്തുന്നുമുണ്ട്.

തമിഴ്, തെലുങ്ക് ഭാഷകളിലായി 45ഓളം ചിത്രങ്ങളിൽ ഭരത് അഭിനയിച്ചിട്ടുണ്ട്. ഹാപ്പി, പോക്കിരി, ദൂക്കുഡു എന്നിവ പ്രധാനചിത്രങ്ങൾ.