Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്തവർഷവും പ്രഭാസിന് ‘ബാഹുബലി’ തന്നെ

prabhas

ബാഹുബലി 2വിന് വേണ്ടി പ്രഭാസ് അടുത്തവർഷം മുഴുവൻ ചിത്രത്തിന് വേണ്ടി മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നു. സിനിമയുടെ ഷൂട്ടിങ് ഷെഡ്യൂള്‍ അനുസരിച്ചാണ് ഇങ്ങനെയൊരു തീരുമാനം പ്രഭാസ് എടുത്തിരിക്കുന്നത്. 190 ദിവസമാണ് ബാഹുബലി 2വിന് വേണ്ടിവരുന്നത്.

ഇതിൽ പത്തോ ഇരുപതോ ദിവസം യൂണിറ്റ് ഇടവേളകൾ എടുക്കുവാനും സാധ്യതയുണ്ട്. പത്ത് മാസത്തോളം പ്രഭാസിന് ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടി വരും. അടുത്തവർഷം മറ്റൊരു ചിത്രത്തിലും പ്രഭാസ് ഇതുവരെ കരാർ ഒപ്പിട്ടിട്ടുമില്ല.

ബാഹുബലിയിലൂടെ കരിയര്‍ മാറിമറിഞ്ഞ നടനാണ് തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്. ബാഹുബലിയുടെ ആദ്യ ഭാഗത്തിനായി തന്‍റെ കരിയറിലെ രണ്ടര വര്‍ഷമാണ് താരം മാറ്റിവച്ചത്. മാത്രമല്ല കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന വിവാഹം പോലും സിനിമയ്ക്കായി അദ്ദേഹം മാറ്റിവക്കുകയുണ്ടായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.