Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സായി പല്ലവി മണിരത്നം ചിത്രത്തിൽ

sai-pallavi-img സായി പല്ലവി

‘മലര്‍’ ആയി പ്രേക്ഷകമനസ്സില്‍ ഇടംനേടിയ സായി പല്ലവി മണിരത്നം ചിത്രത്തിൽ നായികയാകുന്നുവെന്ന് വാർത്ത. മണിരത്നത്തിന്റെ പുതിയ ചിത്രത്തിനായി ഒഡീഷനിലൂടെയാണ് സായിയെ തിരഞ്ഞെടുത്തത്. കാർത്തി നായകനായി എത്തുന്ന ചിത്രത്തിൽ നായിക വേഷത്തിലാകും സായി എത്തുക.

പ്രേമം സിനിമ ഹിറ്റായി മേരിയും സെലിനുമൊക്കെ സിനിമയിൽ തിരക്കായപ്പോൾ മലർ മാത്രം ഇതിൽ നിന്നെല്ലാം ഒതുങ്ങി നില്‍ക്കുകയായിരുന്നു. തമിഴ്നാട്ടിലെ കോട്ടഗിരിയില്‍ ജനിച്ചു കോയമ്പത്തൂരില്‍ വളര്‍ന്ന സായ് പല്ലവി ജോര്‍ജിയയില്‍ അവസാന വര്‍ഷ മെഡിക്കൽ വിദ്യാർഥിയായിരുന്നു. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്നത്.

എന്തായാലും അടുത്ത ചിത്രവും മലയാളത്തിൽ തന്നെയാണെന്നതാണ് ആരാധകരുടെ ഒരു ആശ്വാസം. അതും യുവാക്കളുടെ ഹരമായ ദുൽഖർ സൽമാന്റെ നായികയായി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.